Actor Suraj Venjaramood's driving license issue
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് വിഷയത്തില്‍ നടന് സുരാജ് വെഞ്ഞാറമ്മൂടിന് കാരണം ബോധിപ്പിക്കാന്‍ സമയം നീട്ടി നല്കി മോട്ടോര്‍ വാഹന വകുപ്പ്. മൂന്നു തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും സുരാജ് ഹാജരാകാതിരുന്നതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദുചെയ്യുമെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് പിന്നീട് സമയം നീട്ടിനല്‍കിയത്.
കഴിഞ്ഞ ജൂലായിലാണ് തമ്മനം - കാരണക്കോടം റോഡില്‍ വച്ച് അമിത വേഗത്തിലായിരുന്ന നടന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ക്കായി മോട്ടോര്‍വാഹന വകുപ്പിന് കൈമാറുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം സുരാജിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുമെന്ന് വാര്‍ത്ത വന്നതിനു പിന്നാലെ വാഹനാപകടത്തില്‍ പൊലീസിന്റെ എഫ്.ഐ.ആര് വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കാവൂയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
Keywords: Actor Suraj Venjaramood, Driving license, MVD, Police
COMMENTS