തിരുവനന്തപുരം: റേഷന്‍ ഭക്ഷ്യധാന്യ ട്രാന്സ്പോര്ട്ടേഷന് കരാറുകാര്‍ നാളെ മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. നാളെ മുതല്‍ റേഷന്‍ വസ്തുക്കളു...
തിരുവനന്തപുരം: റേഷന്‍ ഭക്ഷ്യധാന്യ ട്രാന്സ്പോര്ട്ടേഷന് കരാറുകാര്‍ നാളെ മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. നാളെ മുതല്‍ റേഷന്‍ വസ്തുക്കളുടെ ട്രാന്സ്പോര്ട്ടേഷന് പൂര്‍ണമായി നിര്‍ത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.
സര്‍ക്കാരില്‍ നിന്ന് കുടിശ്ശിക ലഭിക്കാത്തതാണ് പണിമുടക്കിന് കാരണം. പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും കുടിശ്ശിക നല്കാന് തയ്യാറായില്ല. കുടിശ്ശിക തീര്‍ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കരാറുകാരുടെ സംഘടന അറിയിച്ചു.
Key words: Ration, Transport, Issue
COMMENTS