തിരുവനന്തപുരം: ഇന്നു രാത്രി പുതുവത്സരാഘോഷം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ...
തിരുവനന്തപുരം: ഇന്നു രാത്രി പുതുവത്സരാഘോഷം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഘോഷം അതിരുവിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പുണ്ട്.
പുതുവത്സരാഘോഷത്തിന് തിരക്ക് നിയന്ത്രിക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും. ഇന്നു വൈകീട്ട് നാലു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. പരിധിക്കപ്പുറം ജനങ്ങളെത്തിയാല്‍ കടത്തിവിടില്ല. പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി കത്തിക്കും. എന്നാല്‍ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ല. ഇതിനിടെ, പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി ഉയര്‍ന്നു. 80 അടി നീളമുള്ള പാപ്പാഞ്ഞിയാണ് ഉയര്‍ത്തിയത്.
അതേസമയം, പെട്രോള്‍ പമ്പുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ നാളെ രാവിലെ ആറുവരെ അടച്ചിടും. പമ്പുകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചും പുതുവല്‍സരാഘോഷത്തിനിടെ അക്രമസാധ്യതകള്‍ മുന്നില്‍ കണ്ടുമാണ് പമ്പുകള്‍ അടച്ചിടുന്നത്.
Key words: New Year Celebration, Kerala, Today
COMMENTS