കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കളമശേരിയിലെ കണ്വന്ഷന് സെന്ററില്‍ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാ സംഗ...
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കളമശേരിയിലെ കണ്വന്ഷന് സെന്ററില്‍ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ നല്കിയ അറിയിപ്പ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഓണ്‍ലൈനായി നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ് വ്യക്തമാക്കി.
അതേസമയം കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായുംവിശ്വസിക്കാതെ അന്വേഷണസംഘം. ഡൊമിനിക് മാര്ട്ടിന് ബോംബ് നിര്‍മ്മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുക്കാതിരിക്കുന്നത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും തീരുമാനം. പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന നിഗമനം അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
സ്ഫോടനത്തില്‍ 12 വയസുകാരി ഉള്‍പ്പെടെ മുന്നൂ പേര് മരണപ്പെട്ടിരുന്നു. മൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയുമാണ്.
COMMENTS