Two groups of Malayali pilgrims, who were trapped in Israel during the war, escaped and reached Taba, the border of Egypt
കൊച്ചി : യുദ്ധം കൊടുമ്പിരിക്കൊണ്ട ഇസ്രയേലില്‍ കുടുങ്ങിയ രണ്ട് മലയാളി തീര്‍ഥാടക സംഘങ്ങള്‍ രക്ഷപ്പെട്ട് ഈജിപ്റ്റ് അതിര്‍ത്തിയായ താബയില്‍ എത്തി.
ഇവിടെനിന്നു ബസ് മാര്‍ഗം തലസ്ഥാനമായ കെയ്‌റോയില്‍ എത്തി നാട്ടിലേക്കു മടങ്ങാനാണ് പദ്ധതി. ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിലാണ് ഇസ്രയേലിലെയും ഈജിപ്റ്റിലെയും ഇന്ത്യന്‍ മിഷനുകള്‍.
പെരുമ്പാവൂരില്‍ നിന്നു സി എം മൗലവിയുടെ നേതൃത്വത്തില്‍ 45 പേരും മുംബയ് മലയാളികള്‍ ഉള്‍പ്പെട്ട 38 അംഗ സംഘവുമാണ് സുരക്ഷിതമായി ഇസ്രയേല്‍ അതിര്‍ത്തി കടന്നത്.
ഒക്ടോബര്‍ മൂന്നിനാണ് മൗലവിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 45 പേരുടെ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് പുറപ്പെട്ടത്.
ഈജിപ്റ്റിലേക്ക് ശനിയാഴ്ച യാത്ര തുടങ്ങിയപ്പോഴാണ് യുദ്ധം തുടങ്ങിയത്. ഇസ്രയേല്‍ സേന ഇതോടെ ഇവരെ തടഞ്ഞു. ഇതിനിടെ വീസ കാലാവധി തീരുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ട ഇവരെ 15 മിനിറ്റിനകം ഉദ്യോഗസ്ഥരെത്തി സ്വകാര്യ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
ഈ സംഘത്തിലെ അധ്യാപകന്‍ പഠിപ്പിച്ച വിദ്യാര്‍ഥി ഇസ്രയേല്‍ എംബസിയില്‍ ഉദ്യോഗസ്ഥനായുണ്ട്്. അദ്ദേഹത്തിന്റെ ഇടപെടലും സംഘത്തിനു തുണയായി. തുടര്‍ന്ന് ഞായറാഴ്ച പകല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അകമ്പടിയില്‍ ഇവര്‍ ഈജിപ്റ്റിലേക്ക് റോഡുമാര്‍ഗം യാത്ര പുനരാരംഭിക്കുകയായിരുന്നു.
മുംബയ് മലയാളികള്‍ ഉള്‍പ്പെടെ 38 പേര്‍രുടെ രണ്ടാം സംഘം ഒക്ടോബര്‍ രണ്ടിനാണ് പുറപ്പെട്ടത്. പത്തനംതിട്ട നെല്ലാട് സ്വദേശിയായ മനു നയിക്കുന്ന സീത ഹോളിഡേയ്സിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.
മനുവും മാര്‍ത്തോമാ സഭയിലെ രണ്ട് വൈദികരും ഉള്‍പ്പെട്ട സംഘം ഞായര്‍ രാവിലെ ബത്ലഹേമില്‍നിന്ന് വിമാനത്തില്‍ കെയ്‌റോയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇവരെയും പിന്നീട് എംബസി ഇടപെട്ട് റോഡ് മാര്‍ഗം ഈജിപ്റ്റിലെത്തിക്കുകയായിരുന്നു.
Summary: Two groups of Malayali pilgrims, who were trapped in Israel during the war, escaped and reached Taba, the border of Egypt. From here, the plan is to reach the capital Cairo by bus and return home. Indian missions in Israel and Egypt are on a mission to bring them home safely.
COMMENTS