Hamas head Murad Abu Murad killed in air strike
ടെല്‍ അവീവ്: ഹമാസിന്റെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന മിലിട്ടറി കമാന്‍ഡര്‍ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
അതേസമയം ഹമാസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ഗാസയില്‍ നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഹമാസിന്റെ പ്രധാനപ്പെട്ട പോരാളി കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നത്.
തങ്ങളുടെ ശത്രുക്കള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്താനാവില്ലെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രതികരിച്ചത്.
Keywords: Hamas, Israel, Air strike, Murad Abu Murad, Killed
COMMENTS