Fr. Eugene Pereira against government about Vizhinjam port
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ക്രെയിന്‍ കപ്പലില്‍ കൊണ്ടുവരുന്നതിനെ സര്‍ക്കാര്‍ ആഘോഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര.
പുലിമുട്ട് നിര്‍മ്മാണം പോലും പൂര്‍ത്തിയായിട്ടില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന്റെ 44 അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നുമാത്രമാണ് ക്രെയിന്‍ കൊണ്ടുവരുന്നതെന്നും അതിനെ എന്തിനാണ് ആഘോഷിക്കുന്നതെന്നും ഫാദര്‍ ചോദിച്ചു.
ദിനംപ്രതി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസ്ഥയാണ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെന്നും അതിനിടെ ക്രെയിന്‍ കൊണ്ടുവരുന്ന കപ്പലിനെ ആഘോഷപൂര്‍വം സ്വീകരിക്കുന്നതെന്തിനാണെന്ന് ഫാദര്‍ വിമര്‍ശനം ഉന്നയിച്ചു.
സര്‍ക്കാര്‍ തങ്ങളുടെ അനുമതി ഇല്ലാതെ ആര്‍ച്ച് ബിഷപിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസില്‍ വച്ചതായും ഭരണാധികാരികള്‍ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യുജിന്‍ പെരേര ആരോപിച്ചു.
മത്സ്യത്തൊഴിലാളികള്‍ നാളെ കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ സഭ അത് വിലക്കുകയായിരുന്നെന്നും നാളത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം മറ്റൊരു മുതലപ്പൊഴിയായി മാറുമെന്നും സഹകരണ മേഖലയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Vizhinjam port, Fr. Eugene Pereira, Government
COMMENTS