തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന് എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെ...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന് എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹൈബിയെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.
എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചു വരുത്തിയ പരാതിക്കാരിയെ ഹൈബി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡന പരാതിയിന്മേല് ആറു കേസുകളായാണ് സിബിഐ അന്വേഷിച്ചിരുന്നത്. ഇതില്‍ ആദ്യത്തേതായിരുന്നു ഹൈബിക്കെതിരായ കേസ്. കുറ്റാരോപിതനെതിരെ പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിയിന്മേല് ഹൈബിക്കെതിരായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Solar Case, Kerala, Hibi Eden MP
COMMENTS