'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രമാണ് അനുഷ്‌കയുടേതായി തീയറ്ററിലെത്തുന്ന അവസാന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട...
'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രമാണ് അനുഷ്‌കയുടേതായി തീയറ്ററിലെത്തുന്ന അവസാന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ട് ഒരു ചലഞ്ചുമായി താരം എത്തി. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യില്‍ താരം ഷെഫിന്റെ വേഷത്തിലാണ് എത്തുന്നത്. പാചകക്കുറിപ്പ് പങ്കുവെച്ചായിരുന്നു അനുഷ്‌കയുടെ വെല്ലുവിളി.
'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യില്‍ താന്‍ ഒരു ഷെഫായിട്ടാണ് വേഷമിടുന്നത് എന്ന് വ്യക്തമാക്കി ഒരു കുറിപ്പുമായാണ് നടി അനുഷ്‌ക ഷെട്ടി ചലഞ്ച് നടത്തിയത്. എന്റെ വേഷം വളരെ രസകരമാണ്. ഞാന്‍ ഒരു ചലഞ്ച് തുടങ്ങുകയാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' സിനിമയുടെ പ്രമോഷന് എന്റെ ഇഷ്ട ഭക്ഷണമായ മാംഗ്ലൂര്‍ ചിക്കന്‍ കറിയുടെയും മാംഗ്ലൂര്‍ ദോശയുടെയും റെസിപ്പി പങ്കുവയ്ക്കുകയാണ് എന്നും വ്യക്തമാക്കി പ്രഭാസിനെ ചലഞ്ച് ചെയ്യുകയായിരുന്നു അനുഷ്‌ക ഷെട്ടി.
ഭക്ഷണത്തില്‍ പ്രഭാസിനുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, അതുകൊണ്ടാണ് നടന്‍ പ്രഭാസിനെ ടാഗ് ചെയ്തതെന്ന് താരം വ്യക്തമാക്കിയിരുന്നു. അനുഷ്‌ക ഷെട്ടിയുടെ വെല്ലുവിളി എന്തായാലും താന്‍ ഏറ്റെടുക്കുകയാണ് എന്ന് വ്യക്തമാക്കിയ പ്രഭാസ് ഇഷ്ട ഭക്ഷണമായ ചെമ്മീന്‍ പുലാവിന്റെ പാചക്കുറിപ്പാണ് പങ്കുവെച്ചത്.
Keywords: Anushka, Prabhas
COMMENTS