Case against P.V Anwar
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ അനധികൃത ഭൂമിസമ്പാദനക്കേസില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‍കി റവന്യൂ വകുപ്പ്. ഇതോടൊപ്പം 20 ഏക്കറിലധികം ഭൂമി അന്‍വര്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണവും പരിശോധനയും ആവശ്യമായതിനാല്‍ നടപടി പൂര്‍ത്തിയാക്കാനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.
ഇത് പരിഗണിച്ച ഹൈക്കോടതി നടപടി പൂര്‍ത്തിയാക്കാനായി ഒക്ടോബര്‍ 18 വരെ സമയം അനുവദിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിലാണ് ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് സത്യവാങ്മൂലം നല്‍കിയത്.
Keywords: High court, P.V Anwar, Revenue department
COMMENTS