തിരുവനന്തപുരം: കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കു...
തിരുവനന്തപുരം: കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്.
കേരളാ പോലീസ് ആക്ട് പ്രകാരം കന്റോമെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. 118 ഇ.കെ.പി.എ ആക്ട് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
അയ്യന്‍കാളി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗതിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു.
ഇതില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല, ഇതുമായി ബന്ധപ്പെട്ട് മൈക്കും കേബിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധിക്കും.
എം.വി ഗോവിന്ദന് പൊതുവേദിയില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ മൈക്കിന് ശബ്ദതടസമുണ്ടായപ്പോള്‍ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച വീഡിയോ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
COMMENTS