Shraddha's suicide note made by police, family with serious allegations and evidence, Amal Jyoti's suicide case to new dimensions. The family alleged
സ്വന്തം ലേഖകന്‍
കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന പേരില്‍ പൊലീസ് പുറത്തുവിട്ടത് 2022ല്‍ കുട്ടി സ്‌നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പെന്ന് കുടുംബം.
ഇതോടെ, കോളേജ് മാനേജുമെന്റും പൊലീസും ഒത്തുകളിക്കുകയാണെന്ന സമരക്കാരുടെ ആക്ഷേപം ശരിയാണെന്നു സംശയിക്കേണ്ട സാഹചര്യമാണ്.
തെളിവു സഹിതമാണ് ശ്രദ്ധയുടെ കുടുംബം രംഗത്തുവന്നത്. ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പ് എന്ന പേരില്‍ കോട്ടയം എസ് പിയാണ് പത്രലേഖകര്‍ക്ക് ഒരു കുറിപ്പ് നല്കിയത്. 2022 ഒക്ടോബര്‍ 15ന് ശ്രദ്ധ ആര്‍ക്കോ അയച്ചതാണ് ഈ കുറിപ്പ്. ഇതാണ് മരണക്കുറിപ്പായി പൊലീസ് പുറത്തുവിട്ടതെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.
ശ്രദ്ധയുടെ സ്വഭാവത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള കാര്യങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. മാനേജുമെന്റിന് അനൂകൂലമായ ഒരു ആത്മഹത്യാ കുറിപാക്കി സ്‌നാപ് ചാറ്റ് പോസ്റ്റ് പൊലീസ് മാറ്റി. ആത്മഹത്യയ്ക്കു വേറെ ഒരു കാരണവും ഇല്ലെന്നു വരുത്തിത്തീര്‍ക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
കോളേജ് മാനേജുമെന്റിനെ സഹായിക്കുക മാത്രമാണ് പൊലീസിന്റെ ലക്ഷ്യമെന്നും കുടുംബം ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കാര്യം ആരും തങ്ങളെ അറിയിച്ചിട്ടില്ല. പത്രമാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്.
ചര്‍ച്ചക്ക് കുടുംബത്തെ വിളിച്ചിട്ടില്ല. ആരോപണ വിധേയനായ എച്ച്ഒഡിയെ പൊലീസ് ചോദ്യംചെയ്തില്ല. സിസി ടിവി കാമറകള്‍ പരിശോധിക്കുന്നുമില്ല.
പൊലീസിന്റെ അന്വേഷണം തൃപ്തികരവും വിശ്വാസയോഗ്യവുമല്ല. ആലോചിച്ച് മറ്റു നിയമ നടപടികളിലേക്കു പോകും.
മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ടു കണ്ട് പരാതി കൊടുക്കും. ശ്രദ്ധ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവളെക്കൊണ്ട് അതു ചെയ്യിപ്പിച്ചതാണെന്നും കുടുംബം പ്രതികരിച്ചു.
Summary: Shraddha's suicide note made by police, family with serious allegations and evidence, Amal Jyoti's suicide case to new dimensions. The family alleged that the police's aim was only to help the college management.
COMMENTS