ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടം നടന്ന് അഞ്ചുദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിസന്ധിയായി തിരിച്ചറിയാന്‍ കഴിയാത്ത മൃതദേ...
ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടം നടന്ന് അഞ്ചുദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിസന്ധിയായി തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍. 101 മൃതദേഹങ്ങള്‍ കൂടി ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
അപകടം നടന്ന് അഞ്ചാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേര് എത്തുന്നുണ്ട് എന്നത് അതീവ വേദനാജനകമാണ്.
ഇതേസമയം, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ബന്ധുക്കളേയും അധികൃതരേയും പ്രതിസന്ധിലാക്കുകയാണ്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സജ്ജമാക്കും. ഒഡീഷയില്‍ നിന്ന് ധനേഷ് പാരദ്വീപ് പോര്‍ട്ട് ട്രസ്റ്റ് കണ്ടെയ്നറുകള്‍ നല്‍കും.
നിലവില്‍ ഭുവനേശ്വര്‍ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഭുവനേശ്വര്‍ എയിംസില്‍ ഡിഎന്‍എ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
അപകടത്തില്‍ 1100 ഓളം പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ 900 ഓളം പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഇരുന്നൂറോളം പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
COMMENTS