തിരുവനന്തപുരം: സര്‍ക്കാരിനും എസ്.എഫ്.ഐക്കും എതിരേ അടിസ്ഥാനമില്ലാത്ത ആരോപണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ...
തിരുവനന്തപുരം: സര്‍ക്കാരിനും എസ്.എഫ്.ഐക്കും എതിരേ അടിസ്ഥാനമില്ലാത്ത ആരോപണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിനു പിന്നാലെ എല്ലാ കാലത്തും ഇടതുപക്ഷം മാധ്യമങ്ങള്‍ക്കൊപ്പമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് സി.പി.എം എന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ഇതേസമയം, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പരീക്ഷ എഴുതാതെ ജയിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി മാധ്യമങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ഇ പി രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടി സെക്രട്ടറിയെ തിരുത്തുന്ന തരത്തിലാണ് ഇ പി ജയരാജന്‍ സംസാരിച്ചത്.
Summary: CPM state secretary MV Govindan said that if baseless allegations are made against the government and SFI cases should follow. Mean while the LDF convener EP Jayarajan clarified that the Left is always with the media.
COMMENTS