Again violence in Manipur
ഇംഫാല്‍: മണിപ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
മെയ്തി, കുകി എന്നീ വിഭാഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അടുത്തിടെ അയവു വന്നിരുന്നു. ഇതേതുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവിന് ഇളവു വരുത്തിയിരുന്നു.
സമാധാനശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഖാമെന്‍ലോക് മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. ഇതേതുടര്‍ന്ന് സൈന്യം ഇളവുകള്‍ പിന്‍വലിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Keywords: Manipur, Violence, 9 killed, Injured
COMMENTS