Supreme court order about divorce waiting period
ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ കാത്തിരിപ്പിന്റെ ആവശ്യമില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. അഞ്ച് ജഡ്ജിമാരടങ്ങിയ ഭരണഘടനാബെഞ്ചിന്റേതാണ് വിധി.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ കാത്തിരിപ്പിന്റെ ആവശ്യമില്ലെന്നും ഒരിക്കലും വീണ്ടെടുക്കാനാവാത്ത തകര്‍ച്ചയിലാണ് ദാമ്പത്യമെങ്കില്‍ വിവാഹബന്ധം ഉടന്‍ തന്നെ വേര്‍പെടുത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനോടനുബന്ധിച്ച് ജീവനാംശം ഉള്‍പ്പടെയുള്ള മറ്റ് വ്യവസ്ഥകളും കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ട്.
Keywords: Supreme court, Order, Divorce, Waiting period
COMMENTS