Forest employee injured in wild elephant attack in Thekkady
തേക്കടി: തേക്കടിയില്‍ കാട്ടാന ആക്രമണം. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. തേക്കടി ഡിവിഷന് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് റോബി വര്‍ഗീസിനാണ് (54) ബോട്ട് ലാന്‍ഡിങ് പരിസരത്തുവച്ച് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആനയെ കണ്ട് ഭയന്നോടി നിലത്തുവീണ ഇയാള്‍ക്ക് ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് തേക്കടിയില്‍ പ്രഭാത സവാരിയും സൈക്കിള്‍ സവാരിയും നിരോധിച്ചു.
Keywords: Thekkady, Elephant attack, Injured
COMMENTS