Chennai Super Kings has written a new history and won the fifth Indian Premier League (IPL) title. Rohit Sharma also lifted the cap five times for Mum
അഹമ്മദാബാദ് : അവസാന രണ്ടു പന്തുകളില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ബാറ്റിംഗ് എന്‍ഡില്‍ അക്ഷോഭ്യനായി രവീന്ദ്ര ജഡേജ. ആര്‍ത്തലച്ചു സ്റ്റേഡിയം. ക്യാപ്ടന് പാണ്ഡ്യയുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് അഞ്ചാമത്തെ പന്ത് യോര്ക്കറാക്കാന് മൊഹിത് ശര്‍മയുടെ ശ്രമം. പക്ഷേ, ലോംഗ് ഓണില്‍ മനോഹരമായൊരു സിക്സില് അത് അവസാനിച്ചു.
അവസാനത്തെ പന്തില്‍ ജയിക്കാന്‍ വേണ്ടത് നാലു റണ്‍സ്. മൊഹിത് ശര്‍മയ്ക്കു പിഴച്ചു. ലോ ഫുള്‍ ടോസ്. ഫൈന്‍ ലെഗിലൂടെ പന്ത് ബൗണ്ടറി കടക്കുമ്പോള്‍ ചെന്നൈ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലേക്കെത്തി. അഞ്ചു വിക്കറ്റ് ജയത്തോടെ ചെന്നൈ കിരീടം ചൂടി.
പുതിയൊരു ചരിത്രം കൂടി എഴുതി അഞ്ചാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കിരീടം ചെന്നൈ സ്വന്തമാക്കി. മുംബയ്ക്കു വേണ്ടി രോഹിത് ശര്‍മയും അഞ്ചു വട്ടം കപ്പുയര്‍ത്തിയിരുന്നു.
Tears of Joy 🥹#IPL2023Final #CSKvGT #WhistlePodu #Yellove 🦁💛pic.twitter.com/pMn0pYOSbF
— Chennai Super Kings (@ChennaiIPL) May 29, 2023
15 ഓവറില്‍ 171 റണ്‍സ് പിന്തുടര്‍ന്ന സിഎസ്കെയ്ക്ക് വേണ്ടി റിതുരാജ് ഗെയ്ക് വാദ് 16 പന്തില്‍ 26 റണ്‍സെടുത്തു. ഡെവണ്‍ കോണ്‍വെയും (25 പന്തില്‍ 47) ശിവം ദുബെയും (21 പന്തില്‍ 32) അജിന്‍ക്യ രഹാനെയും (13 പന്തില്‍ 27) അമ്പാട്ടി റായിഡുവും (8 പന്തില്‍ 19) കളിയില്‍ തങ്ങളുടേതായ പങ്കുവഹിച്ചു.
എംഎസ് ധോണി ഗോള്‍ഡന്‍ ഡക്കിന് പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ (6 പന്തില്‍ 15) ശാന്തനായി നിന്നു കളി ജയിപ്പിക്കുകയായിരുന്നു.
ഗുജറാത്തിനു വേണ്ടി മൊഹിത് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, സായ് സുദര്ശന് 47 പന്തില്‍ 96 റണ്‍സ് നേടിയപ്പോള്‍, വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സെടുത്തു പുറത്തായി. ക്യാപ്ടന് പാണ്ഡ്യ 12 പന്തില്‍ 21 റണ്‍സെടുത്തു പുറത്താകാതെ നിന്നപ്പോള്‍ റാഷിദ് ഘാന് റണ്‍സൊന്നുമെടുക്കാതെ പുറത്തായി.
This moment is ♾️🫶💛#IPL2023Final #CSKvGT #WhistlePodu #Yellove 🦁💛pic.twitter.com/6BCgehszxy
— Chennai Super Kings (@ChennaiIPL) May 29, 2023
ജുഗറാത്ത് നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണെടുത്തത്. സിഎസ്കെക്ക് വേണ്ടി മതീഷ പതിരാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഗുജറാത്തിന്റെ ഇന്നിംഗ്സ് കഴിഞ്ഞതോടെ കനത്ത മഴയെത്തി. ്ഇതോടെ കളി വൈകുകയും ചെന്നൈയുടെ ലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിക്കുകയും ചെയ്യുകയായിരുന്നു.
Summary: Chennai Super Kings has written a new history and won the fifth Indian Premier League (IPL) title. Rohit Sharma also lifted the cap five times for Mumbai.
COMMENTS