Actor Joby retiring from his government job
തിരുവനന്തപുരം: നീണ്ട 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് നടന്‍ ജോബി. 1999 ല്‍ ജൂനിയര്‍ അസിസ്റ്റന്റായി കെ.എസ്.എഫ്.ഇയില്‍ ജോലിയില്‍ പ്രവേശിച്ച ജോബി അവിടെനിന്നും സീനിയര്‍ മാനേജരായിട്ടാണ് ഇന്നു പടിയിറങ്ങുന്നത്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി ആദരിച്ചു.
മിമിക്രികളിലൂടെയും നാടകങ്ങളിലൂടെയും തുടങ്ങി പ്രശസ്തിയിലെത്തിയ ശേഷം സിനിമയിലെത്തിയ താരമാണ് ജോബി. ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീടിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
2018 ല്‍ മണ്ണാംകട്ടയും കരിയിലയും എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. തുടര്‍ന്നും സിനിമയില്‍ സജീവമാകണം, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങണം എന്നിങ്ങനെയാണ് ജോബിയുടെ ആഗ്രഹങ്ങള്‍.
Keywords: JOby, Retirement, KSFE, Cinema, Special school
COMMENTS