The Kerala High Court rejected Raja's petition to extend the stay of the order canceling the membership of the legislature in the case of contesting
സ്വന്തം ലേഖകന്‍
കൊച്ചി : പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു വ്യാജരേഖകള്‍ നല്കി മത്സരിച്ചെന്ന കേസില്‍ നിയമസഭാഗത്വം റദ്ദാക്കിയ ഉത്തരവിനുള്ള സ്റ്റേ നീട്ടണമെന്ന എ. രാജയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
വിധിക്കു പത്തു ദിവസത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത് പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ നീട്ടാനാവില്ലെന്നു വ്യക്തമാക്കിയത്.
അയോഗ്യനാക്കിയ ഉത്തരവിലെ തുടര്‍ നടപടികള്‍ 20 ദിവസത്തേക്കു കൂടി സ്റ്റേ ചെയ്യണമെന്നതായിരുന്നു ദേവികുളം മുന്‍ എം.എല്‍എ രാജയുടെ ആവശ്യം.
ഇടുക്കി ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാന്‍ രാജയ്ക്കു യോഗ്യതയില്ലെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് പി. സോമരാജന്‍ അയോഗ്യതാ വിധി പ്രഖ്യാപിച്ചത്.
ഹിന്ദു പറയര്‍ സമുദായാംഗമാണ് താനെന്നാണ് രാജ പറയുന്നത്. എന്നാല്‍, നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ രാജ ക്രിസ്തുമതത്തിലായിരുന്നുവെന്നു കോടതി കണ്ടെത്തിയിരുന്നു.
ബോധപൂര്‍വം സത്യം മറച്ചുവയ്ക്കാന്‍ ശ്രമമുണ്ടായി. രാജയുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളേണ്ടാതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണു രാജ മത്സരിച്ചതെന്നായിരുന്നു കുമാറിന്റെ പരാതി.
ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും താന്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട പറയ സമുദായ അംഗമാണെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്നുമാണ് രാജ അപ്പീലില്‍ പറയുന്നത്.
Summary: The Kerala High Court rejected Raja's petition to extend the stay of the order canceling the membership of the legislature in the case of contesting by providing forged documents.
Devikulam, a Scheduled Caste reservation constituency, where Raja contested by providing fake documents. The High Court granted a stay of ten days for the verdict. Considering Raja's appeal to the Supreme Court, the High Court clarified that the stay cannot be extended.
COMMENTS