Actor Unni Mukundan about his political entry news
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലുള്ള വാര്‍ത്ത തള്ളി നടന് ഉണ്ണി മുകുന്ദന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന് വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയത്.
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ടെന്നും നടന് കുറിച്ചു.
അതേസമയം താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും താനിപ്പോള്‍ സിനിമാ തിരക്കുകളിലാണെന്നും നടന് കുറിച്ചു. മാളികപ്പുറത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ഗന്ധര്‍വ്വ ജൂനിയറിന്റെ ചിത്രീകരണ തിരക്കുകളിലാണ് നടനിപ്പോള്‍.
Keywords: Unni Mukundan, Political entry, BJP, Election
COMMENTS