Actor Bala shares picture after surgery
കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടന് ബാല. ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലയെ അത്യാസന്ന നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്റെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമാവുകയും പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. ഒരു മാസത്തോളം ബാലയ്ക്ക് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരും. നിരവധി ആരാധകരാണ് താരത്തിന് ആശംസകളറിയിച്ച് എത്തുന്നത്. നിരവധി താരങ്ങളും ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
Keywords: Actor Bala, Picture, Social media, Surgery
COMMENTS