LPG Cylinder price hiked
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യത്തിനുള്ളതിന് 351 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ളതിന് 1110 രൂപയും വാണിജ്യ ആവശ്യത്തിനുള്ളതിന് 2124 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.
പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത കാലത്തായുണ്ടായ വിലവര്‍ദ്ധനവില്‍ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. നേരത്തെ പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി സബ്സിഡി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സബ്സിഡി നല്‍കാത്തതും ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്നു.
Keywords: LPG, CYlinder, Price, Hike
COMMENTS