Film actor and former MP Innocent's health condition remains critical. This was stated in the medical bulletin released by the private hospital
കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടത്.
എക്സ്ട്രകോര്പോറിയല് മെംബ്രേന്‍ ഓക്സിജനേഷന് (ഇസിഎംഒ) സഹായത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ജോലി ഇപ്പോള്‍ യന്ത്രങ്ങളാണ് ചെയ്യുന്നത്.
അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമായതാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. മൂന്നു തവണ കോവിഡ് ബാധിച്ചതും ആരോഗ്യനിലയെ ബാധിച്ചിരുന്നു.
കാന്‍സര്‍ ഭേദമായി സിനിമയിലും പൊതു ജീവിതത്തിലും തിരിച്ചെത്തിയിരുന്നു അദ്ദേഹം. കോവിഡിനു ശേഷമുള്ള പ്രശ്നങ്ങളാണ് അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്നത്.
Summary: Film actor and former MP Innocent's health condition remains critical. This was stated in the medical bulletin released by the private hospital in Kochi where Innocent is being treated. The hospital authorities informed that Innocent is currently on ECMO support.
COMMENTS