Spots council president Mercy Kuttan resigned
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് മേഴ്സി കുട്ടന്. പകരം രാജ്യാന്തര ഫുട്ബോള്‍ താരം യു.ഷറഫലി പുതിയ പ്രസിഡന്റായേക്കും. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് വിവരം.
മേഴ്സിക്കൊപ്പം സ്പോര്‍ട്സ് കൗണ്‍സിലിലെ മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കേയാണ് രാജി. 2019 ല്‍ ടിപി ദാസന് ശേഷമാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റാകുന്നത്.
Keywords: Mercy Kuttan, Spots council, Resign
COMMENTS