Tuskar Pt VII, who has been shaking the residents of Dhoni, Mundur, Mayapuram, Akthethara and Malampuzha regions of Palakkad for months nabbed
സ്വന്തം ലേഖകന്‍
പാലക്കാട് : പാലക്കാട് ജില്ലയിലെ ധോണി, മുണ്ടൂര്‍, മായാപുരം, അകത്തേത്തറ, മലമ്പുഴ മേഖലകളിലെ നിവാസികളെ മാസങ്ങളായി വിറപ്പിച്ച കൊമ്പന് പിടി ഏഴാമനെ മയക്കുവെടിവച്ചു.
ധോണിയിലെ കോര്‍മ എന്ന സ്ഥലത്താണ് ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. ആനയെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ചീഫ് വെറ്റിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടികൂടാന്‍ ദിവസങ്ങളായി ശ്രമിക്കുന്നത്.
ജനവാസ മേഖലക്കും ഉള്‍ക്കാട്ടിനും ഇടയിലുള്ള സ്ഥലത്തു വച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. വെടിയേറ്റാല്‍ മുപ്പതു മിനിറ്റാകുന്നതോടെ ആന മയങ്ങും. പിന്നെയും മയ്കം തുടരാന്‍ ബൂസ്്റ്റര് ഡോസ് കൂടി കൊടുക്കും.
ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയമാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കൂട്ടിലെത്തിക്കാന്‍ വിക്രം, ഭാരത്, സുരേന്ദ്രന് എന്നീ കുങ്കിയാനകളെയും കാട്ടിലെത്തിച്ചിട്ടുണ്ട്.
മയക്കുവെടിയേറ്റ ആനയെ കൊണ്ടുവരാനായി ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പില്‍ നിന്ന് വനത്തിലെത്തിച്ചു.
നാലു വര്‍ഷമായി ധോണിയിലെ ജനവാസ മേഖലയില്‍ വന്‍ നാശമുണ്ടാക്കിയിരുന്നു പിടി ഏഴ്. പാലക്കാട് ടസ്കര്‍ സെവന് എന്നു വനം വകുപ്പ് നല്കിയ പേരിന്റെ ചുരുക്കമാണ് പിടി 7.
2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കു പോയ മായാപുരം സ്വദേശി ശിവരാമനെ ഈ ആന ചവിട്ടിക്കൊന്നിരുന്നു. ധോണി, മുണ്ടൂര്‍, മായാപുരം, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ പിടി 7 പതിവായി എത്താറുണ്ട്. പിടി 7 മിക്കപ്പോഴും തനിച്ചായിരിക്കും. ചിലപ്പോള്‍ ഒന്നുരണ്ട് ആനകള്‍ കൂടെ കാണും. പാടം കതിരിട്ടാല്‍ വന്നു ചവട്ടിമെതിക്കുക, കൃഷികള്‍ നശിപ്പിക്കുക തുടങ്ങിയവ ഈ ആനയുടെ പ്രധാന വിനോദങ്ങളാണ്.
കാലങ്ങളായി ഭീതിപരത്തിയ ആനയെ പിടികൂടിയത് വലിയ ആശ്വാസമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
140 യൂക്കാലിപ്സ് മരങ്ങള്‍ കൊണ്ടുള്ള കൂടാണ് പിടി 7നു വേണ്ടി ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തില്‍ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചാണ് കൂട് പണിതിരിക്കുന്നത്. ആന എത്ര ശ്രമിച്ചാലും തകര്‍ക്കാനാവാത്ത തരത്തിലാണ് കൂടിന്റെ നിര്‍മിതി. നാലു വര്‍ഷം വരെ ഉപയോഗിക്കാന്‍ പാകത്തിനാണ് കൂട് ഒരുക്കിയിരിക്കുന്നത്.
Summary: Tuskar Pt VII, who has been shaking the residents of Dhoni, Mundur, Mayapuram, Akthethara and Malampuzha regions of Palakkad district for months, was nabbed. The elephant was found at Korma in Dhoni. Efforts have started to bring the elephant back to its cage.
COMMENTS