Nurses strike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഇതിന്റെ മുന്നോടിയായി നാളെ തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സൂചനാ പണിമുടക്ക് നടത്തും. ഇതു സംബന്ധിച്ച് 13 ജില്ലകളിലെ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നോട്ടീസ് നല്കി.
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം നാളത്തെ സൂചനാ പണിമുടക്കില്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും.
Keywords: Nurses, Strike, Tomorrow, Private
COMMENTS