Kerala university campaign against Chintha Jerome's PhD
തിരുവനന്തപുരം: ചിന്താ ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. നേരത്തെ ഇതുസംബന്ധിച്ച് കമ്മിറ്റി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതാസമാഹാരം വൈലോപ്പിള്ളിയുടേതാണെന്നതരത്തിലാണ് ചിന്ത ജെറോമിന്റെ പ്രബന്ധം. ഇതോടൊപ്പം വൈലോപ്പിള്ളിക്ക് പകരം വൈലോപ്പള്ളിയെന്നാണ് കൊടുത്തിരിക്കുന്നത്.
ഇത്രയ്ക്കും ഗുരുതരമായ പിശക് സംഭവിച്ചിട്ട് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ പോലും കണ്ടുപിടിച്ചില്ലെന്നതാണ് ശ്രദ്ധേയം.
ഇതോടൊപ്പം പ്രബന്ധത്തിന് സഹായിച്ചവര്‍ക്ക് നന്ദി പറയേണ്ടസ്ഥലത്ത് പിണറായി വിജയനും പാര്‍ട്ടിക്കാര്‍ക്കുമാണ് ചിന്ത ജെറോം നന്ദി പറഞ്ഞിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം വിഷയത്തില്‍ ചിന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.
2021 ലാണ് ഇവര്‍ക്ക് കേരള സര്‍വകലാശാല പി.എച്ച്.ഡി നല്‍കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഗവേഷണരംഗവും ചോദ്യചിഹ്നമാവുകയാണ്.
Keywords: Chintha Jerome, Kerala university campaign, Governor, PhD
COMMENTS