തിരുവനന്തപുരം: ശശി തരൂര്‍ പ്രധാന മന്ത്രിയാന്തിയാകാന് യോഗ്യതയുള്ള നേതാവാണെന്നും എന്നാല്‍ ഒപ്പമുള്ളവര്‍ അതിനനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറ...
തിരുവനന്തപുരം: ശശി തരൂര്‍ പ്രധാന മന്ത്രിയാന്തിയാകാന് യോഗ്യതയുള്ള നേതാവാണെന്നും എന്നാല്‍ ഒപ്പമുള്ളവര്‍ അതിനനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
ശശി തരൂര്‍ തറവാടി നായരാണ്. ആഗോള പൗരനാണ. അദ്ദേഹത്തോളം അറിവുള്ള എത്ര വ്യക്തികള്‍ ഇന്നാട്ടിലുണ്ട്. രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് തരൂര്‍. ഡല്‍ഹി നായരെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിനു കൂടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് തരൂരിനെ ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റത്. ഉമ്മന്‍ ചാണ്ടിയെയാണ് ഉയര്‍ത്തിക്കാട്ടിയിരുന്നതെങ്കില്‍ ഇത്രയും വലിയ പരാജയമുണ്ടാകില്ലായിരുന്നു.
മര്യാദകെട്ട ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പലപ്പോഴും സംസാരിക്കുന്നത്. നായന്മാരോട് എല്ലാവര്ക്കും അസൂയയാണ്. എണ്ണത്തില്‍ കുറവെങ്കിലും ശക്തമായ സമൂഹമായതാണ് ഇതിനു കാരണം.
യുഡിഎഫിന് തുറന്നമനസ്സാണ്. അവര്‍ എന്‍എസ്എസിനെ കേള്‍ക്കാറുണ്ട്. എല്‍ഡിഎഫ് അങ്ങനെയല്ല.
ശരിയായ കാര്യങ്ങള്‍ക്കു സഹായം ചോദിച്ചാല്‍ പോലും എല്‍ഡിഎഫിലെ നായര്‍ നേതാക്കള്‍ സഹായിക്കാറില്ല.
അതുപോലെ എന്‍എസ്എസ് യൂണിറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അതു നടക്കാന്‍ പോകുന്നില്ലെന്നും സുകുരമാരന്‍ നായര്‍ പറഞ്ഞു.
COMMENTS