Again shooting at Washington, 3 people dead
വാഷിങ്ടണ്‍: യുഎസില്‍ വീണ്ടും വെടിവയ്പ്പ്. വാഷിങ്ടണില്‍ ഒരു കടയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പിനു ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ആക്രമിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇയാളെക്കുറിച്ചുള്ള വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്.
സംഭവസമയം കടയില്‍ 21 പേരോളം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം യു.എസില്‍ രണ്ടിടത്തായി നടന്ന വെടിവയ്പ്പില്‍ രണ്ട് സ്കൂള്‍ കുട്ടികളടക്കം ഒന്‍പതു പേര് കൊല്ലപ്പെട്ടിരുന്നു.
Keywords: Washington, Shooting, 3 dead
COMMENTS