Putin wants to end Ukraine war
മോസ്കോ: യുക്രെയ്നെതിരായ സൈനിക സംഘട്ടനം അവസാനിപ്പിക്കാന്‍ തയ്യാറായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് പുടിന്റെ പ്രതികരണം വന്നിരിക്കുന്നത്.
നയതന്ത്ര ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നും സൈനികസംഘട്ടനം വഷളാക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പുടിന് പറഞ്ഞു. അതിനാല്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ സംഘട്ടനം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും പുടിന് ആവശ്യപ്പെട്ടു.
Keywords: Russia, Putin, Ukraine, War, Stop
COMMENTS