LDF rajbhavan march
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. രാജ് ഭവന് നിര്‍ദ്ദേശമനുസരിച്ചാണ് നോട്ടീസ്.
സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടുണ്ടോ, എങ്കില്‍ എന്തു നടപടിയെടുത്തു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണ് രാജ് ഭവന് ചീഫ് സെക്രട്ടറിയോടാവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് രാജ് ഭവനില്‍ നിന്നും ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ ചിത്രങ്ങള്‍ സഹിതമാണ് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്.
Keywords: LDF rajbhavan march, Show cause notice, Government employees
COMMENTS