High court stay in K.M Basheer murder case
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികള്‍ മരവിപ്പിച്ച് ഹൈക്കോടതി. രണ്ടു മാസത്തേക്കാണ് കേസിലെ ഇപ്പോഴത്തെ തുടര്‍ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
കേസില്‍ ശ്രീരാമിനെതിരായ മന:പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസില്‍ ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നും അതുകൂടി ചേര്‍ത്തുകൊണ്ടുള്ള വിചാരണവേണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇതില്‍ തീര്‍പ്പുകല്‍പ്പിച്ച ശേഷം മാത്രമായിരിക്കും ഇനി ഈ കേസിന്റെ തുടര്‍വിചാരണകള്‍ നടക്കുക.
COMMENTS