Army helicopter crashes in Arunachal pradesh
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സുര്‍ സാംബ മേഖലയില്‍ നിന്ന് വരികയായിരുന്ന കോപ്റ്റര്‍ തവാങ്ങിനു സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. അപടകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Keywords: Copter. Crash, Arunachal pradesh, Cheetah
COMMENTS