സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ച പണിമുടക്ക് ടിഡിഎഫ് പിന്‍വലിച്ചു. 12...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ച പണിമുടക്ക് ടിഡിഎഫ് പിന്‍വലിച്ചു.
12 മണിക്കൂര്‍ സ്‌പ്രെഡ് ഓവര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാത്തതിനാലും ഹൈക്കോടതിയിലുള്ള കേസും പരിഗണിച്ചാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
സമരം ചെയ്യുന്നവരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്നത് ഉള്‍പ്പടെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഗതാഗത മന്ത്രി മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
കോര്‍പ്പറേഷനില്‍ നടപ്പാക്കാന്‍ പോകുന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് സമരം പ്രഖ്യാപിക്കുകയായിരുന്നു.
ശനിയാഴ്ച മുതല്‍ പണിമുടക്കാനായിരുന്നു തീരുമാനം. പണിമുടക്ക് നേരിടാന്‍ കടുത്ത നടപടികളാണ് മാനേജ്‌മെന്റ് തയ്യാറാക്കിയത്.
പണിമുടക്ക് കഴിഞ്ഞു വരുമ്പോള്‍ ജോലി ഉണ്ടാകുമോ എന്ന് ജീവനക്കാര്‍ ആലോചിക്കണമെന്നു മന്ത്രി ആന്റണി രാജു ഭീഷണി മുഴക്കിയിരുന്നു.
കാലാവധി കഴിഞ്ഞ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും വിവരം സര്‍ക്കാര്‍ തേടിയതും സമരം പിന്‍വലിക്കാന്‍ കാരണമായി.
ഇതേസമയം, സെപ്തംബറിലെ ശമ്പള വിതരണത്തിനു വേണ്ടി 50 കോടി രൂപ ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ധനവകുപ്പിന് കത്തുനല്കുകയും ചെയ്തു.
Summary: TDF called off strike at KSRTC protesting duty reform. The leaders informed that the strike is being called off due to non-implementation of 12-hour spread over single duty and the case pending in the High Court.
COMMENTS