Kodiyeri Balakrishnan shifted to Chennai
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക്. ഇന്നു രാവിലെ എ.കെ.ജി സെന്ററിന് സമീപത്തെ ഫഌറ്റില്‍ നിന്ന് പ്രത്യേക ആംബുലന്‍സില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച കോടിയേരിയെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ ചെന്നെയിലെത്തിക്കും.
ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയിലെ വിദ്ഗദ്ധ സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. തിരുവനന്തപുരത്തു നിന്നും യാത്ര തിരിക്കുന്നതിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോടിയേരി കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മന്ത്രി എം.വി ഗോവിന്ദന്‍ സംസ്ഥാന അദ്ധ്യക്ഷനാവുകയായിരുന്നു. സംസ്ഥാനത്ത് മന്ത്രിസഭയിലും ഉടന്‍തന്നെ അഴിച്ചുപണിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Kodiyeri Balakrishnan, Chennai, Appolo hospital
COMMENTS