Four Pakistani air bases, including an important center near Islamabad, were destroyed in an attack by India this morning
അഭിനന്ദ്
ന്യൂഡല്‍ഹി: ഇസ്ലാമാബാദിനടുത്തുള്ള സുപ്രധാന കേന്ദ്രം ഉള്‍പ്പെടെ നാലു പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ ഇന്നു വെളുപ്പിന് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെ വന്‍ ആയുധ ശേഖരവും കത്തിച്ചാമ്പലായതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമ സേനയുടെ നട്ടെല്ലൊടിക്കുകയാണ് ഇന്ത്യ ഇതിലൂടെ ചെയ്തിരിക്കുന്നത്.
പുലര്‍ച്ചെ ഇവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ, എല്ലാ സിവിലിയന്‍, വാണിജ്യ ഗതാഗതത്തിനും പാകിസ്ഥാന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചുപൂട്ടി. സിവിലിയന്‍ വിമാനങ്ങളെ മറയാക്കിയായിരുന്നു പാകിസ്ഥാന്‍ ഇന്ത്യയിലേക്കു ഡ്രോണുകള്‍ അയച്ചിരുന്നത്. പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തിരുന്നു. ഇന്നു രാവിലെ ശ്രീനഗറിലും ഒന്നിലധികം സ്‌ഫോടനങ്ങള്‍ കേട്ടു.
ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയുള്ളതും രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നുള്ളതുമായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളമാണ് ഇന്ത്യ തകര്‍ത്തതില്‍ പ്രധാനം.
നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ വന്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് തീപിടിത്തമുണ്ടായെന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ആക്രമണമാണെന്നു പറയാനുള്ള മാനക്കേടു നിമിത്തമാണ് സ്‌ഫോടനം എന്നു മാത്രം പറയുന്നത്.
തുടര്‍ച്ചയായി ഉഗ്ര സ്‌ഫോടനങ്ങളും തുടര്‍ന്ന് സൈനിക പ്രവര്‍ത്തനങ്ങളുടെ തിരക്കും ഉണ്ടായതായി ദൃക്സാക്ഷികള്‍ വിവരിച്ചു. മുമ്പ് ചക്ലാല വ്യോമതാവളം എന്നറിയപ്പെട്ടിരുന്ന നൂര്‍ ഖാന്‍ പാകിസ്ഥാനിലെ ഏറ്റവും പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ്. വ്യോമസേനാ പ്രവര്‍ത്തനങ്ങളും വിഐപി ഗതാഗത യൂണിറ്റുകളും ഇവിടെയുണ്ട്.
പാകിസ്ഥാന്‍ സൈന്യത്തിന്റെ കണക്കനുസരിച്ച്, നൂര്‍ ഖാന്‍ വ്യോമതാവളത്തിന് പുറമേ, ചക്വാള്‍ നഗരത്തിലെ മുരിദ് വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ജില്ലയിലെ റഫീഖി വ്യോമതാവളവും ആക്രമിക്കപ്പെട്ടു.
ഇന്ന് രാവിലെ 5:45 ന് ഇന്ത്യന്‍ സൈന്യം ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു, പിന്നീട് അത് രാവിലെ 10 മണിയിലേക്ക് മാറ്റി.
നൂര്‍ ഖാന്‍ വ്യോമതാവളം
നൂര്‍ ഖാന്‍ വ്യോമതാവളം പ്രാഥമികമായി ഒരു ലോജിസ്റ്റിക്‌സ്, ഇന്ധനം നിറയ്ക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. പഞ്ചാബ് പ്രവിശ്യയിലെ ഷോര്‍കോട്ടില്‍ സ്ഥിതി ചെയ്യുന്ന പിഎഎഫ് ബേസ് റഫീഖി പാകിസ്ഥാന്റെ പ്രധാന യുദ്ധവിമാനതാവളങ്ങളിലൊന്നായി പ്രവര്‍ത്തിക്കുന്നു. ചൈനീസ് നിര്‍മ്മിത ജെഎഫ് -17 യുദ്ധവിമാനങ്ങള്‍, ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 5 യുദ്ധവിമാനങ്ങള്‍, അലൂട്ട് ഹെലികോപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെ നിരവധി യുദ്ധവിമാനങ്ങള്‍ ഇവിടെയുണ്ട്.
മുരിദ് വ്യോമതാവളം
പാകിസ്ഥാനിലെ പ്രധാന ആളില്ലാ ആകാശ വാഹന (ഡ്രോണ്‍) കേന്ദ്രമാണ് മുരിദ് വ്യോമതാവളം. ഡ്രോണ്‍ യുദ്ധത്തിനും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇത് പൂര്‍ണ്ണമായും ഉപയോഗിക്കുന്നു. നിരീക്ഷണ ദൗത്യങ്ങള്‍ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഷാപര്‍ 1, സായുധ ആക്രമണങ്ങള്‍ക്കായി നെസ്‌കോം ബുറാഖ് യു എ വി, ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുള്ള തുര്‍ക്കി നിര്‍മ്മിത ബെയ്രക്തര്‍ ഡ്രോണ്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വ്യൂഹമാണ് ഇവിടെയുള്ളത്. അടുത്തിടെ, മുരിദ് ടര്‍ക്കിഷ് അക്കിന്‍സി-എല്‍ എന്ന ഉയര്‍ന്ന ഉയരത്തിലുള്ള, ദീര്‍ഘനേരം പറക്കാന്‍ ശേഷിയുള്ള യുദ്ധ വിമാനവും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
റഫീഖി എയര്‍ ബേസ്, ഷോര്‍കോട്ട്
ഖഎ17, മിറാഷ് യുദ്ധവിമാനങ്ങളുടെ കേന്ദ്രം. പഞ്ചാബ് പ്രവിശ്യയില്‍ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഈ ബേസ് അതിര്‍ത്തികളിലുടനീളം ദ്രുതഗതിയിലുള്ള വിന്യാസത്തിനാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ചൈന നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ച് അടുത്തിടെ ഇന്ത്യയ്ക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങളില്‍ പലതും ഈ താവളത്തില്‍ നിന്നായിരുന്നു. വിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഈ താവളം പാകിസ്ഥാന്‍ വ്യോമ സേനയുടെ നട്ടെല്ലുതന്നെയാണ്.
പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു
ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ വാണിജ്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇന്ന് എല്ലാ വ്യോമഗതാഗതത്തിനും വ്യോമാതിര്‍ത്തി അടച്ചത്. സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വ്യോമസേനയ്ക്കുള്ള നോട്ടീസ് (നോട്ടാം) വഴി ഈ തീരുമാനം അറിയിച്ചത്.
വടക്കന്‍ ലേ മുതല്‍ തെക്കന്‍ സര്‍ ക്രീക്ക് വരെയുള്ള 26 സ്ഥലങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഇന്നലെ രാത്രിയില്‍ ഏകോപിത ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിരുന്നു. ഇവയെ ഇന്ത്യ തകര്‍ക്കുകയും ചെയ്തിരുന്നു. പ്രധാന വ്യോമതാവളങ്ങള്‍, മുന്‍നിര സൈനിക താവളങ്ങള്‍, സിവില്‍ ഏവിയേഷന്‍ സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ഡ്രോണുകള്‍ എത്തിയത്. ഓരോ ആക്രമണത്തെയും ഇന്ത്യ വിജയകരമായി ചെറുത്തു.
ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനിടയില്‍ വ്യോമാതിര്‍ത്തി തുറന്നിടുന്നതിലൂടെ പാകിസ്ഥാന്‍ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് ഭീഷണിയാണെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാന്‍ സിവില്‍ വിമാനങ്ങളെ ഒരു കവചമായി ഉപയോഗിക്കുകയായിരുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പറക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള അപകടത്തിലേക്കു പോയോക്കാമെന്ന് കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ വ്യോമിക സിംഗും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മെയ് 8-9 രാത്രികളിലായി പാകിസ്ഥാന്‍ 300 മുതല്‍ 400 വരെ ഡ്രോണുകള്‍ ഇന്ത്യയ്‌ക്കെതിരേ അയച്ചു. ഇവ പ്രഥാനമായും തുര്‍ക്കി നിര്‍മ്മിത അസിസ്ഗാര്‍ഡ് സോംഗര്‍ മോഡലുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബരാക്-8, എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ പ്ലാറ്റ്ഫോമുകള്‍, ആകാശ് എസ്എഎമ്മുകള്‍, തദ്ദേശീയ ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള കൈനറ്റിക്, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളുടെ സംയോജനം ഉപയോഗിച്ചാണ് ഇന്ത്യ ഇവയെ തടയുന്നത്.
Summary: Four Pakistani air bases, including an important center near Islamabad, were destroyed in an attack by India this morning. It is reported that a huge stockpile of weapons, including warplanes and drones, were also burnt. India has done this by breaking the backbone of the Pakistan Air Force.
COMMENTS