Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ വീണ്ടും അതിജീവിത. ഇതു സംബന്ധിച്ച് നടി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു. നിലവില്‍ സി.ബി.ഐ കോടതിയില്‍ വിചാരണ നടക്കുന്ന കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് നടി ആവശ്യപ്പെടുന്നത്.
നേരത്തെയും നടി വനിതാ ജഡ്ജി ഹണി വര്‍ഗീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇവര്‍ കേസ് പരിഗണിച്ചാല്‍ നീതി ലഭിക്കില്ലെന്നാണ് നടിയുടെ വാദം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സി.ബി.ഐ കോടതിയുടെ അധിക ചുമതലയില്‍ നിന്ന് ജഡ്ജി ഹണി വര്‍ഗീസിനെ മാറ്റിയിരുന്നു. ഇതോടൊപ്പം കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം അനുവദിക്കരുതെന്നാണ് നടിയുടെ ആവശ്യം.
Keywords: Actress attacked case, Highcourt, Actress, CBI court
COMMENTS