Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ച് അന്വേഷണസംഘം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറന്നിട്ടുണ്ടെന്ന് ഇതില്‍ സ്ഥിരീകരിക്കുന്നു.
ഇതു സംബന്ധിച്ച് തിരുവനന്തപുരം എഫ്എസ്എല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് സഹിതമാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു.
കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് കേസില്‍ ഇപ്പോള്‍ വേഗത വന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Keywords: Actress attacked case, Memory card, Open, High court
COMMENTS