controversial statement against K.Sudhakaran
ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ഭീഷണി മുഴക്കി സി.പി.എം നേതാവ്. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ കെ.സുധാകരനെതിരെയുള്ള വിവാദ ഭീഷണി പ്രസംഗത്തിന്റെ വീഡിയോ സഹിതം പുറത്തുവന്നു.
കെ.സുധാകന്റെ ജീവന്‍ സി.പി.എം കൊടുക്കുന്ന ഭിക്ഷയാണെന്നും പാര്‍ട്ടിയുടെ കരുത്തിനെക്കുറിച്ച് സുധാകരന് തന്നെ ബോധ്യമുണ്ടെന്നും വര്‍ഗീസ് പറഞ്ഞു. ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലെന്നും വര്‍ഗീസ് പറഞ്ഞു.
ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് പാര്‍ട്ടി നേതാവിന്റെ കെ.സുധാകരനെതിരെയുള്ള ഭീഷണി പ്രസംഗം.
Keywords: CPM, Controversial statement, K.Sudhakaran
COMMENTS