First Indian batch from Ukraine will arrive today
ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ഉച്ചയോടെ എത്തും. റൊമാനിയ വഴി രണ്ടു വിമാനങ്ങളിലായി 427 ഇന്ത്യാക്കാരാണ് ഇന്നെത്തുന്നത്. ഇവരില്‍ 17 പേര് മലയാളികളാണ്. ഇന്ത്യയുടെ ഹംഗറി വഴിയുള്ള രക്ഷാപ്രവര്‍ത്തനവും ഇന്നു തുടങ്ങും.
അതേസമയം ഇതുവരെ യുക്രെയിനില്‍ നിന്ന് രക്ഷപ്പെടാനാവാത്തവര് കടുത്ത നിരാശയിലാണ്. അധികൃതരുമായി ആശയവിനിമയം നടത്താനാകാത്തതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്.
കൊടും തണുപ്പും ഭക്ഷണസാധനങ്ങള്‍ തീരാറായതും ഇവരെ ശരിക്കും അലട്ടുന്നുമുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ള കുറച്ചധികം ആളുകള്‍ രക്ഷാപ്രവര്‍ത്തനം നത്തുന്ന അതിര്‍ത്തി പ്രദേശങ്ങളിലേക്ക് തിരിച്ചിട്ടുമുണ്ട്.
Keywords: Ukraine, First batch, Today
COMMENTS