Covid vaccination for School students in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ഇന്നു മുതല്‍ ആരംഭിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് സമയം. സംസ്ഥാനത്ത് 15 നും 18 നും ഇടയ്ക്കുള്ള 55 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്കി കഴിഞ്ഞെന്നും 2007 ലോ അതിനു മുന്‍പോ ജനിച്ച കുട്ടികള്‍ക്ക് വാക്സിന് എടുക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
സ്കൂളുകളിലെ വാക്സിനേഷന് സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് സെന്ററുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാക്സിന് എടുക്കാനുള്ള കുട്ടികള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് നടത്തണം. വാക്സിനേഷന് എത്തുമ്പോള്‍ ആധാര്‍ കാര്‍ഡോ സ്കൂള്‍ ഐ.ഡി കാര്‍ഡോ കയ്യില്‍ കരുതണം.
Keywords: Covid vaccination, School students, Kerala, Started
COMMENTS