More covid relaxations in Kerala
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. സിനിമാ തിയേറ്ററിലെ പ്രവേശത്തിനും വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവു വരുത്തി. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി മുതല്‍ സിനിമാ തിയേറ്ററില്‍ പ്രവേശിക്കാം.
വിവാഹത്തിന് 100 മുതല്‍ 200 പേര്‍ക്കുവരെ പങ്കെടുക്കാം. അടച്ചിട്ട ഹാളുകളില്‍ 100 പേര്‍ക്കും തുറന്ന ഹാളുകളില്‍ 200 പേര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ കുട്ടികളില്‍ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
Keywords: covid relaxation, Kerala, CM, Cinema
COMMENTS