Miss Kerala 2019 Ansi Kabir and Miss Kerala 2019 runner up Anjana Shajan died in a car accident in Ernakulam
അപകടം എറണാകുളത്ത് പുലര്‍ച്ചെ, ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ ഗുരുതര നിലയില്‍
കൊച്ചി: 2019 ലെ മിസ് കേരള അന്‍സി കബീറും മിസ് കേരള 2019 റണ്ണര്‍ അപ്പ് അഞ്ജന ഷാജനും എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചു.
ഇന്നു വെളുപ്പിന് ഒരു മണിയോടെ എറണാകുളം ബൈ പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നിലായിരുന്നു അപകടം.
അതിവേഗത്തിലായിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാനായി വെട്ടിയൊഴിച്ച കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആറ്റിങ്ങലിനടുത്ത് ആലംകോട് നിവാസിയാണ് അന്‍സി കബീര്‍. അഞ്ജന ഷാജന് തൃശൂര്‍ സ്വദേശിനിയാണ്.
ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചുവെന്നു പൊലീസ് പറഞ്ഞു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേരെയും എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
അന്‍സി കബീറിന്റെയും അഞ്ജന ഷാജന്റെയും മൃതദേഹങ്ങളും മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലാണ്.
Summary: Miss Kerala 2019 Ansi Kabir and Miss Kerala 2019 runner up Anjana Shajan died in a car accident in Ernakulam.
COMMENTS