Cyclone Jawad in bay of Bengal
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രണ്ടു ദിവസത്തിനകം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ മൂന്നോടെ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാ - ഒഡീഷാ തീരമാണ് ചുഴലിക്കാറ്റിന്റെ നിലവിലെ സഞ്ചാരപാതയെന്നും കേരളത്തെ ഇത് സാരമായി ബാധിക്കില്ലെന്നുമാണ് നിഗമനം.
Keywords: Cyclone Jawad, Bay of Bengal
COMMENTS