Uthra murder case
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് വിധി വന്നിരിക്കുന്നത്.
അഞ്ച് ലക്ഷം രൂപ പിഴയും വിവിധ കുറ്റങ്ങളിലായി പത്തും ഏഴും വര്‍ഷം ശിക്ഷയും അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തുടങ്ങുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ ശിക്ഷാവിധി ഇന്നേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നത്.
വധശിക്ഷയ്ക്കായി സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള അഞ്ചു കുറ്റങ്ങളില്‍ നാലും പ്രതി ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും ശിക്ഷാ നിയമത്തിലെ പഴുതുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ കുടുംബവും വ്യക്തമാക്കി.
Keywords: Uthra murder case, Life long imprisonment, Sooraj
COMMENTS