Enhances power of B.S.F in India
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ദ്ധിപ്പിച്ചു. പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന പഞ്ചാബ്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളുടെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ബോര്‍ഡ് സുരക്ഷാ ഫോഴ്സിന്റെ അധികാരപരിധി നീട്ടിയിരിക്കുന്നത്.
നേരത്തെ 15 കിലോമീറ്ററായിരുന്ന പരിധി ഇപ്പോള്‍ 50 കിലോമീറ്ററായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ബി.എസ്.എഫിന് കൂടുതല്‍ അധികാരം ലഭിക്കും.
അതേസമയം ഇതിനെതിരെ പ്രതിഷേധവുമായി സംസ്ഥാനങ്ങളെത്തി. ഈ തീരുമാനം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നും പഞ്ചാബും ബംഗാളും ആവശ്യപ്പെട്ടു.
Keywords: B.S.F, Power, Punjab, Bengal, Assam
COMMENTS