Opposition leader V.D Satheesan about party
കൊച്ചി: ആര് പാര്‍ട്ടി വിട്ടാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ പോയാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകട്ടെ എന്ന നിലപാടല്ല കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്ക് അതിന്റേതായ ചട്ടക്കൂടുണ്ടെന്നും അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപി.എമ്മും ഇതുപോലെ നടപടി എടുത്തതാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുവാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 12 പേര്‍ക്കെതിരെ സി.പിഎം നടപടി എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിന് അവരെ കുറ്റപ്പെടുത്താനാവില്ലെന്നും പാര്‍ട്ടി മുന്നോട്ടു പോകണമെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Congress, C.P.M, Action
COMMENTS