Kanam Rajendran is against Annie Raja
തിരുവനന്തപുരം: കേരള പൊലീസിനെതിരെ വിമര്‍ശനം ഉന്നയിച്ച സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ തള്ളി കാനം രാജേന്ദ്രന്. കേരള പൊലീസിനെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പരാതിയില്ലെന്നും ഈ വിവരം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ആഭ്യന്തര വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്നും കാനം പ്രതികരിച്ചു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാവുന്നുണ്ടെന്നും പൊലീസില്‍ ആര്.എസ്.എസ് ഗ്യാങ്ങുണ്ടെന്നും ആനി രാജ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പൊലീസിന്റെ അനാസ്ഥ മൂലം മരണങ്ങള് ഉണ്ടാവുന്നുണ്ടെന്നും ദേശീയ തലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പൊലീസിന്റെ പ്രവര്‍ത്തിയെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.
സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കാനം രാജേന്ദ്രന് കേന്ദ്ര നേതൃത്വത്തിനെ അതൃപ്തി അറിയിച്ചിരുന്നു.
Keywords: Kanam Rajendran, Annie Raja, Kerala police issue, CPI
COMMENTS