In Kinnor, Himachal Pradesh, about 40 people were missing after a huge mountain fell on their vehicles
കിന്നോര്‍: ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ വാഹനങ്ങള്‍ക്കു മീതേ കൂറ്റന്‍ മല ഇടിഞ്ഞു വീണ് നാല്പതോളം പേരെ കാണാതായി.
നിറയെ ആളെ കയറ്റിയ് ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. കിന്നോറിലെ റെക്കങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
ഷിംലയിലേക്ക് പോയ ബസ്സില്‍ 40 പേര് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂറ്റന്‍ പാറകളും വാഹനങ്ങള്‍ക്കു മേലേ വീണിട്ടുണ്ട്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയെയും (എന്‍ ഡിആര്‍ എഫ്) വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞു.
'രക്ഷാപ്രവര്‍ത്തനം നടത്താന്‍ പൊലീസിനോടും പ്രാദേശിക ഭരണകൂടയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിശദമായ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു,' താക്കൂര്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
കനത്ത മഴ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലുകള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം, കിന്നോറിന്റെ മറ്റൊരു ഭാഗത്ത് കാറുകളില്‍ വലിയ പാറക്കല്ലുകള്‍ വീണതിനെത്തുടര്‍ന്ന് ഒമ്പത് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു.
Summary: In Kinnor, Himachal Pradesh, about 40 people were missing after a huge mountain fell on their vehicles. Several vehicles, including a bus, were trapped under the debris. The landslide occurred at around 12.45 pm on the Rekong Pyo-Shimla highway in Kinnor.
COMMENTS